കോവിഡിനെ തുടർന്ന് നിർത്തി വെച്ച സർവീസുകൾ പുനരാരംഭിക്കണം: കെ.എസ്.ആർ.ടി. ഇ. എ

മാനന്തവാടി: കോവിഡ്‌-19നെ തുടർന്ന് നിർത്തി വെച്ച സർവീസുകൾ പുനഃരാരംഭിക്കണമെന്ന് കെ.എസ്.ആർ.ടി. ഇ. എ (സി ഐ ടി യു) മാനന്തവാടി യൂണിറ്റ് ആവശ്യപ്പെട്ടു. മുമ്പ് ഉണ്ടായിരുന്ന പാൽവെളിച്ചം, പനവല്ലി, ബൈരക്കുപ്പ സർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വാളാട് കോഴിക്കോട്‌ ഇടയിൽ ആരംഭിച്ചെങ്കിലും റോഡ് പണിയുടെ പേര് പറഞ്ഞ് നിർത്തി. കരിമ്പിൽ സർക്കുലർ സർവീസുകൾ ആരംഭിച്ചെങ്കിലും രോഗികൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഗുണം ചെയ്തിരുന്ന വാളാട് കോഴിക്കോട് ആരംഭിച്ചതേയില്ല.വൈകീട്ട് 06.25 ന് ശേഷം ഇരിട്ടി/നെടുംപോയിൽ ഭാഗത്തേക്ക് ഗതാഗത സൗകര്യമില്ല.യാത്രാക്ലേശം ഒഴിവാക്കാൻ അധികാരികൾ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.വൈസ് പ്രസിഡന്റ് കെ.എസ് പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.ജെ റോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി എം അനിൽ കുമാർ, കെ ജയരാജൻ കൽപ്പറ്റ, സെക്രട്ടറി ജാഫർ തലപ്പുഴ,ശറഫുദ്ധീൻ വാഴയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *