സി.പി.എം. നൽകിയ അവിശ്വാസം ചായകോപ്പയിലെ കാറ്റ്;കോൺഗ്രസ്


മാനന്തവാടി: നഗരസഭ വൈസ് ചെ യർമാൻ ജേക്കബ് സെബാസ്റ്റ്യനെതിരെ സി.പി.എം. കൗൺസിലർമാർ കൊടുത്ത അവിശ്വാസം ചായകോപ്പയിലെ വെറും കാറ്റ് മാത്രമാണെന്ന് കോൺഗ്രസ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി പരാജയപ്പെടുത്തും. കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.വൈ.ചെയർമാനെ ഒറ്റതിരിഞ്ഞ് അക്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കും. വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ടാണ് സി.പി.എം.ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.ഗ്രാമീണ റോഡുകൾ, കുടിവെള്ളം, ആരോഗ്യം,ക്ഷീരമേഖലകളിൽ നിരവധി പദ്ധതികൾ എന്നിവ തയ്യാറാക്കി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ആയിരം ഭവനങ്ങൾ ഈ വർഷം നൽകാനുള്ള പദ്ധതി തയ്യാറാക്കി കഴിഞ്ഞു.വ്യക്തിഗത ആനുകൂല്യങ്ങൾ നൽകിയതിൽ അപാകതയുണ്ടെങ്കിൽ സർക്കാർ അന്വേഷണത്തോട് സഹകരിക്കും. ഒപ്പം പാർട്ടിയും പരിശോധിക്കും വാർത്ത സമ്മേളനത്തിൽ നേതാക്കളായ അഡ്വ.എൻ.കെ.വർഗീസ്, എ.എം.നിഷാന്ത്, പി.വി. ജോർജ്, സണ്ണി ജോസ് ചാലിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *