മുട്ടിലിൽ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്

മുട്ടില്‍: മുട്ടില്‍ പാറക്കല്‍ കൊശവന്‍ വളവില്‍ വച്ച് കാറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു മൂന്നു പേര്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ 66ലെ കഴഞ്ചാലില്‍ സജീര്‍ (40) , സഹോദര ഭാര്യ ഫര്‍സാന (27), സജീറിന്റെ ഉമ്മ മറിയ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത് . എല്ലാവരുടേയും പരിക്ക് നിസാരമാണെന്നാണ് പ്രാഥമിക വിവരം. ഫര്‍സാനയുടെ മകനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനക്കായി കൊണ്ടുപോവുമ്പോഴായിരുന്നു അപകടം. കോട്ടയത്തു നിന്നും വയനാട് കാണാന്‍  വന്നവരുടെ കാറുമായാണ് കൂട്ടി ഇടിച്ചത്. പരിക്കേറ്റവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *