എങ്ങും എത്താതെ മാനന്തവാടി റോഡ് പണി:പ്രതിഷേധവുമായി ബിജെപി

മാനന്തവാടി: നഗരത്തിലെ ഇഴഞ്ഞു നീങ്ങുന്ന റോഡ് പണിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി മുൻസിപ്പൽ കമ്മിറ്റി,മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി യാത്രക്കാർക്കും കാൽനടക്കാർക്കും തീരാദുരിതം സമ്മാനിച്ചു കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത് ഉത്തരവാദിത്തപ്പെട്ടവർ പരസ്പരം കയ്യൊഴിയുന്നതല്ലാതെ പണി പൂർത്തിയാക്കുന്ന കാര്യത്തിൽ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.ഊരാളിങ്കൽ സൊസൈറ്റിയും, അധികാരികളും ഒത്തു കളിക്കുന്നുവെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട് കുറ്റപ്പെടുത്തി, ഈ രീതിയിൽ ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് റോഡ് പണി മുന്നോട്ടു പോയാൽ ശക്തമായ സമരപരിപാടികളുമായി ബിജെപി രംഗത്തിറങ്ങുമെന്നും ജില്ലാ വൈസ് പ്രസിഡണ്ട് മോഹൻദാസ് താക്കീത് നൽകി, ജില്ലാ സെക്രട്ടറിമാരായ അഖില്‍ പ്രേം, കണ്ണൻ കണിയാരം. ജില്ലാ വൈസ് പ്രസിഡണ്ട് ഇ മാധവൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ശരത്കുമാർ തുടങ്ങിനേതാക്കൾ സംസാരിച്ചു. ബിജെപി മുൻസിപ്പൽ പ്രസിഡന്റ് നിതീഷ് ലോകനാഥ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *