വടുവന്‍ചാല്‍: ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സങ്കല്‍പ്പ് സപ്താഹ് ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്കിനു കീഴിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ വെച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സാക്ഷരത പരിശീലനം സംഘടിപ്പിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിഎന്‍ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫൗസിയ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ സുഹൈല്‍ പികെ ക്ലാസിന് നേതൃത്വം നല്കി. മൂപ്പൈനാട് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീല വേലായുധന് സ്വാഗതവും സിഡിഎസ് എക്സിക്യൂട്ടീവ് അംഗം ഷമീറ ഷമീര്‍ നന്ദിയും പറഞ്ഞു.