പെർമിറ്റ് ഇല്ലാത്ത സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

മാനന്തവാടി : മാനന്തവാടി താലൂക്കിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ മാനന്തവാടി നിന്നും തിരുനെല്ലി ഭാഗത്തേക്ക് സർവീസ് നടത്തുന്ന കെ.എൽ 72 ബി 0972 ശ്രീഹരി സ്റ്റേജ് ഗ്യാരേജ് ബസിന് നിരത്തിലിറക്കുന്നതിനുള്ള പെർമിറ്റില്ലായെന്ന് കണ്ടെത്തി വാഹനം പിടിച്ചെടുത്തു. യാത്രക്കാരുടെ സുരക്ഷയും ഇൻഷുറൻസ് പരിരക്ഷയും കണക്കിലെടുത്ത് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി. ഒ. അനൂപ് വർക്കിയുടെ നിർദേശപ്രകാരം എംവി ഐ സുധിൻ ഗോപിയുടെ നേതൃത്വത്തിൽ എ എം വി ഐമാരായ ഗോപീ കൃഷ്ണൻ,സുമേഷ് ടി.എ ഡ്രൈവർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *