ആരോഗ്യ മേള നടത്തി

കല്‍പ്പറ്റ:ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന സങ്കല്‍പ് സപ്താഹിന്റെ ഭാഗമായുള്ള 7 ദിന പരിപാടി കല്‍പ്പറ്റ ബ്ലോക്കില്‍ തുടങ്ങി. വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യമേള നടത്തി. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടന്ന ആരോഗ്യമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ. കെ അസ്മ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരയ ഫൗസിയ ബഷീര്‍, ആയിഷാബി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി. ഉഷാകുമാരി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായ ആലി വള്ളി, ഡോ. അബ്ദുള്‍ റഹീം, ഡോ.ശരത്, എച്ച്.എം.സി മെമ്പര്‍ ബഷീര്‍, നഴ്സിംഗ് സൂപ്രണ്ട് വത്സ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *