ചെന്നലോട് സ്‌കൂള്‍ കെട്ടിടം മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു

ചെന്നലോട്: ചെന്നലോട് ഗവ.യു.പി സ്‌കൂളിന്റെ കെട്ടിടം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉപജില്ലാ കായിക മേളയില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവ നന്ദനയ്ക്കുള്ള ഉപഹാര സമര്‍പ്പണം മന്ത്രി നിര്‍വ്വഹിച്ചു. കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 6 ക്ലാസ്സ് മുറികള്‍, റാംപ്, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു , കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പോള്‍, തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.ശരത് ചന്ദ്രന്‍, വൈത്തിരി ഉപജില്ലാ വിദ്യാഭാസ ഓഫീസര്‍ ജിറ്റോ ലൂയീസ്, എസ്.എസ്.കെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എ.കെ ഷിബു , തരിയോട് പഞ്ചായത്ത് സെക്രട്ടറി കെ.ബി ലതിക, ഹെഡ്മിസ്ട്രിസ് കെ.സഫിയ, പി.ടി.എ പ്രസിഡന്റ് വി.കെ ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *