നക്സൽ പ്രസ്ഥാനത്തിന്റെ ആദ്യ കാല പ്രവർത്തകൻ എം പി കാളൻ നിര്യാതനായി

മാനന്തവാടി :നക്സൽ പ്രസ്ഥാനത്തിന്റെ ആദ്യ കാല പ്രവർത്തകൻ എം പി കാളൻ നിര്യാതനായ. തിരുനെല്ലി,തൃശിലേരി സമരങ്ങളിൽ പ്രതിചേർക്കപ്പെട്ട് സഖാവ് വർഗ്ഗിസ് ഗ്രോ വാസു, ചമ്പരൻ,ഗോണി,കരിയൻ ഭട്ടി തുടങ്ങിയ നേതാക്കൾക്കൊപ്പം 7 വർഷത്തെ ജയിൽ ജീവിതം അനുഭവിച്ച കാളൻ ജയിലിൽ അനുഭവിച്ച പീഡനങ്ങളിൽ രോഗബാധിതനായാണ് ജയിൽ മോചിതനായത്. വർഗ്ഗീസിന്റെ വിശ്വസ്ഥനായി പ്രവർത്തിച്ചിരുന്ന കാളൻ ജയിൽവാസത്തിന് ശേഷം സിപിഐ എം പ്രവർത്തകനായിരുന്നു. ഒ ആർ കേളു എം എൽ എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി , പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എഎൻ സുശീല എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഭാര്യ വെള്ള, മക്കൾ വിജയൻ, ജയൻ, ബിന്ദു, ബിനു മരുമക്കൾ ബിന്ദു, പ്രീത, ചാത്തൻ, സിന്ധു

Leave a Reply

Your email address will not be published. Required fields are marked *