മിഷൻ മാസാചരണം: ആശുപത്രി ശുചീകരിച്ചു

ചെന്നലോട്: മിഷൻ മാസാചരണത്തിന്റെ ഭാഗമായി ചെറുപുഷ്പ മിഷൻ ലീഗ് മംഗളം (കുറ്റിയാം വയൽ) ശാഖയുടെ നേതൃത്വത്തിൽ തരിയോട് സാമൂഹികാരോഗ്യ കേന്ദ്രം ശുചീകരിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി.ഗ്രേസി ഡി എസ് സി അധ്യക്ഷത വഹിച്ചു. ഹെഡ് നഴ്സ് ബിന്ദു മോൾ ജോസഫ് മുഖ്യാതിഥിയായി.

അതുല്യ ചെറുതറ, ജോബിൾ ചീർപ്പുങ്കൽ, ആനീസ് തെന്നിട്ടാംമാക്കീൽ, ലിന്റ ഒറ്റപ്ലാക്കൽ, ആഷ്ന കൊച്ചുപുരയിൽ, കീർത്തന അറമ്പട്ടുമാക്കീൽ, മിഷൻ ലീഗ് പ്രവർത്തകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *