കേരളോത്സവത്തിന് തുടക്കമായി

എടവക :എടവക ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് സ്വരാജ് ഹാളിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ജംഷീറാ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കായിക മത്സരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വാർഡുകളിൽ നടക്കുo. ഒക്ടോബർ 17 ന് വൈകുന്നേരം 3 ന് സ്വരാജ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിഹാബ് അയാത്ത്, ജനപ്രതിനിധികളായ ബ്രാൻ അമ്മദ് കുട്ടി, തോട്ടത്തിൽ വിനോദ് , ഷിൽസൻ മാത്യു, ഗിരിജ സുധാകരൻ, ലിസി ജോൺ , സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്രകുമാർ , അസി.സെക്രട്ടറി വി.സിമനോജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *