യോഗ പരിശീലനം ആരംഭിച്ചു

ദ്വാരക:കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്. ആർ. സി ) യുടെ സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്സ് പന്ത്രണ്ട്മത് ബാച്ച് ജില്ലയിലെ പഠന കേന്ദ്രമായ സമഗ്ര യോഗ ആൻഡ് മെഡിറ്റേഷൻ സെന്റർ ദ്വാരകയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു.
യോഗ ഇൻസ്ട്രക്ടർ ബിനു പുതുമന,സുനിൽ സി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *