കേരള പ്രവാസി സംഘം പനമരം ഏരിയ കൺവൻഷൻ നാളെ നടക്കും

പനമരം: കേരള പ്രവാസി സംഘം പനമരം ഏരിയ കൺവൻഷൻ നാളെ രാവിലെ പത്ത് മണിക്ക് തരുവണ വ്യാപാരഭവനിൽ ചേരും. കുടുംബസംഗമം മാനന്തവാടി എംഎൽഎ ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും. പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രശാന്ത് കൂട്ടാമ്പള്ളി കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും. കൺവൻഷനിൽ മുതിർന്ന പ്രവാസികളെ ആദരിക്കും. പ്രവാസി ക്ഷേമനിധിയിൽ ചേരുന്നതിനും, നോർക്ക ഐഡി കാർഡ് എടുക്കുന്നതിനുമുള്ള ഹെല്പ് ഡെസ്ക് ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *