ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

ബത്തേരി:ബത്തേരി എക്‌സൈസ് റെയിഞ്ച് ടീമും, കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വേഷന്‍ യൂണിറ്റും സംയുക്തമായി പെരികല്ലൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 150ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കില്‍, ചെറുവണ്ണൂര്‍ വില്ലേജില്‍, നെടുങ്കടമ്പ് വയല്‍ ദേശത്ത് കുന്നത്ത് പറമ്പ് വീട്ടില്‍ ഇസ്മയില്‍ മകന്‍ ഇസാഹക് (27) വയസ് എന്നായാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് സൂക്ഷിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ വി എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സി.പി. ദിനേശന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ്, ബിനു എം.എം, ധിനിഷ് .എം. എസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *