മുട്ടിൽ: വയനാട് റവന്യൂ ജില്ലാ കലോ ത്സവത്തിൽ ട്രോഫി കമ്മറ്റി പവലിയനിൽ സമ്മാന വിതരണം ശ്രദ്ധേയമായി.റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുംക്കാനെത്തിയ പൊതു ജനങ്ങൾ അടക്കം ട്രോഫി കമ്മിറ്റി ഏർപ്പെടുത്തിയ സമ്മാനങ്ങളുടെ വിതരണമാണ് പങ്കാളിത്തം കൊണ്ടും ട്രോഫികളും സമ്മനങ്ങളും കൊണ്ട് ശ്രദ്ധ യാകർഷിച്ചത്. സംഘാടകരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് 100 കണക്കിന് പേർ മത്സരങ്ങളിൽ പങ്കെടുത്തു. ക്വിസ്, വേഡ് ഗയിം, അടിക്കുറിപ്പ് എന്നിവയായിരുന്നു മത്സരങ്ങൾ. ചൂരൽമല മുണ്ടക്കൈ ദുരന്തവും രക്ഷ പ്രവർത്തനവും ആധാരമാക്കിയതായിരുന്നു അടിക്കുറിപ്പിനായി ഒരുക്കിയ ചിത്രം. വയനാട്ടിലെ വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളാണ് സമ്മാനങ്ങൾക്കായി തെരഞ്ഞെടുത്തത്. ബ്രിഡ് കൊബ്രിഡ് കോയും മലനാട് ന്യൂസുമായി സഹകരിച്ചാണ് സമ്മാനങ്ങൾ ഏർപ്പെടുത്തിയത്.
ക്വിസ് മത്സരത്തിൽ അശ്മില ജാസ്മിൻ, നഹാന മെഹറിൻ
വേഡ് ഗെയിമിൽ ശ്രേയ സുമിഷ്, ആരോൺ ഷാജി
അടിക്കുറിപ്പിൽ ആമിന ഫിദ, മുഹമ്മദ് റിഷാൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ആദ്യകാല അധ്യാപക സംഘടനയായ കെ. എ എം എ യ്ക്കാണ് ട്രോഫി ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ വൈസ് പ്രസിഡൻ്റ് ടി ഹംസ
ജില്ല പഞ്ചായത്ത് വിദ്യാ. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സൽമാൻ മോയി , വികസന സ്റ്റാൻ്റിംഗ് കമിറ്റി ചെയർ പേഴ്സൻ വിനി തോമസ്, ജില്ല പഞ്ചായ അംഗം നസീമ, കൺ വീനർ ഇ മുസ്തഫ, അധ്യാപകരായ നൗഷാദ് സിസി, അജ്മൽ കെ , പിഎം അസൈനാർഡോ. എം റഫീഖ്, ഖമറു ലൈല, ജമീല എം അസ്മ, റംല, റഷീദ , മുനീർ, സ്വാലിഹത്ത്, അസീല , ജസ്ന , മുംതാസ് സലീന ഷീബ ഷ റീജ, നിഷാദ് അഫ്സൽ, ഹസീന തുടങ്ങിയവർ പങ്കടുത്തു.

