ഇടിച്ച വാഹനം കടന്നു കളഞ്ഞു; വഴിയരുകിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് പോലിസ്

മീനങ്ങാടി: വാഹനാപകടത്തിൽ യുവാവിന് പരിക്ക്. മീനങ്ങാടി അപ്പാട് റോഡിൽ പന്നിമുണ്ടക്ക് സമീപമാണ് അപകടമുണ്ടായത്. പൂതാടി കേണിച്ചിറ മണവക്കാട്ടിൽ അഖിൽ ലാൽ ആണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റ് റോഡരികിൽ കിടന്ന യുവാവിനെ രാത്രിയിൽ അതുവഴി പട്രോളിംഗ് നടത്തിയ പോലിസുകാരാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. പിക്കപ്പ് വാഹനമാണ് ഇടിച്ചതെന്നാണ് സൂചന. 

Leave a Reply

Your email address will not be published. Required fields are marked *