അറിയിപ്പുകള്‍….

താലൂക്ക് വികസന സമിതി യോഗം

ജൂലൈ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ 1 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.

ഹൈസ്‌കൂള്‍ ടീച്ചര്‍; പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ് കാറ്റഗറി നമ്പര്‍. 383/20) തസ്തികയുടെ അഭിമുഖം ജൂലൈ 5, 6, 7, 12 തീയ്യതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം എത്തിച്ചേരണം. ഫോണ്‍: 04936 202539.

താലൂക്ക് വികസന സമിതി യോഗം

ജൂലൈ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ 1 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.

ഹൈസ്‌കൂള്‍ ടീച്ചര്‍; പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ് കാറ്റഗറി നമ്പര്‍. 383/20) തസ്തികയുടെ അഭിമുഖം ജൂലൈ 5, 6, 7, 12 തീയ്യതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം എത്തിച്ചേരണം. ഫോണ്‍: 04936 202539.

അധ്യാപക നിയമനം

വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ജൂലൈ 1 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04936 255618.

അധ്യാപക നിയമനം

വാരാമ്പറ്റ ഗവ. ഹൈസ്‌ക്കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ -അറബിക് തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 1 ന് ഉച്ചയ്ക്ക് 2 ന് സകൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തിച്ചേരണം. ഫോണ്‍: 9446645756.

അറ്റന്റര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ അറ്റന്ററെ നിയമിക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി. പ്രായ പരിധി 40 വയസ്സ്. യോഗ്യരായവര്‍ ജൂലൈ 6 ന് രാവിലെ 10.30 ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുമായി എത്തിച്ചേരണം.

ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപക നിയമനം

എസ്.എസ്.കെയില്‍ ഒഴിവുള്ള ഐ.ഇ.ഡി.സി സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എലിമെന്ററി വിഭാഗത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ഒരു വര്‍ഷത്തെ ബി.എഡുമാണ് യോഗ്യത. സെക്കണ്ടറി വിഭാഗത്തില്‍ യോഗ്യത ബിരുദവും സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ സ്പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷ ഡിപ്ലോമയും/ സ്പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡും അതേ സബ്ജക്ടില്‍ പി.ജിയും അല്ലെങ്കില്‍ ജനറല്‍ ബി.എഡും സ്പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. ആര്‍.സി.ഐ രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 7 നകം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. ഫോണ്‍: 04936 203338.

അക്കൗണ്ടന്റ് നിയമനം

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ജൂലൈ 5 ന് രാവിലെ 11 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ http://panchayt.lsgkeral.gov.in /ambalavayalpanchayat/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഫ് റോഡ് വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 12 ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 207014.

ടോപ്പ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

ജില്ലാതലത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.സി പരീക്ഷകളിലും പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ഗ്രേഡ് നേടിയ വിമുക്ത ഭടന്മാര്‍, വിധവകളുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധിയില്ല. അപേക്ഷകര്‍ ആഗസ്റ്റ് 28 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 202668.

ജില്ലാതല ഓപ്പണ്‍ ഫോറം

ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം ജൂലൈ 4 ന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ജൂണ്‍ 30 നകം താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കോ, ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ, തപാല്‍ മുഖേനയോ, ഇ-മെയിലായോ നല്‍കാം. ഫോണ്‍: 04936 202273.

Leave a Reply

Your email address will not be published. Required fields are marked *