ചെന്നലോട്: ഗോത്ര മേഖലയിലെ യുവാക്കള്‍ക്കിടയില്‍ ലഹരി വ്യാപനം ഇല്ലാതാക്കുന്നതിന് വേണ്ടിയും കലാകായിക രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട് വാര്‍ഡിലെ ശാന്തിനഗര്‍ കോളനിയില്‍ യുവാക്കളെ സംഘടിപ്പിച്ചു ശാന്തിനഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ക്ലബ്ബ് രൂപീകരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് മെമ്പറുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ് എസ് മഹേഷ്, അനു വെളുക്കന്‍, പ്രമോദ് പ്രഭാകരന്‍, രഞ്ജിത്ത് രവി, അനന്തു, വിഷ്ണു, രതീഷ്, അരുണ്‍, നന്ദു, മധു പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഉണ്ണി ചന്ദ്രന്‍ (പ്രസിഡണ്ട്), എസ് എസ് മഹേഷ് (സെക്രട്ടറി), അനു വെളുക്കാന്‍ (ട്രഷറര്‍), പ്രമോദ് പ്രഭാകരന്‍ (വൈസ് പ്രസിഡണ്ട്), രഞ്ജിത്ത് രവി (ജോ സെക്രട്ടറി).