മികച്ച സിനിമ ‘ആട്ടം’; നടൻ ഋഷഭ് ഷെട്ടി; നടിമാർ നിത്യ മേനോനും മാനസി പരേഖും

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കാന്താര സിനിമയിലെ നായകൻ ഋഷഭ് ഷെട്ടി ആണ്. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രവും. മികച്ച നടിക്കുള്ള പുരസ്കാരം മാനസി പരേഖും നിത്യ മേനോനും പങ്കിട്ടു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.ആനന്ദ് ഏകര്‍ഷിയുടെ ആട്ടമാണ് മികച്ച ചിത്രം. തിരക്കഥക്കും ആട്ടത്തിനാണ് അവാര്‍ഡ്. എഡിറ്റിംഗിനും ആട്ടം അവാര്‍ഡ് നേടിയിട്ടുണ്ട്. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *