ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മണ്ഡല മഹോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

മിനങ്ങാടി:2026 ഡിസംബർ 22, 23, 24, 25 തീയതികളിലായി ഭക്തിനിർഭരവും വിപുലവുമായ ആഘോഷ പരിപാടികളോടെ നടക്കുന്ന ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ആഘോഷ പരിപാടികളുടെ ബ്രോഷർ പ്രകാശനം ചെയ്തു.

ക്ഷേത്രം ട്രസ്റ്റി മുപ്പത്തോട് രാജശേഖരൻ നായർ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവിന് ബ്രോഷർ കൈമാറിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. ക്ഷേത്രം മേൽശാന്തി കല്ലമ്പള്ളി ശങ്കരനാരായണൻ നമ്പൂതിരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഇരട്ടത്തായമ്പക, ചാക്യാർകൂത്ത്, നൃത്തസന്ധ്യ, മെഗാ മ്യൂസിക്കൽ ഇവന്റ്, സംഗീതാർച്ചന, പുളിത്തറ മേളം തുടങ്ങി നിരവധി കലാ-സാംസ്കാരിക പരിപാടികൾ മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. മഹോത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ വർണശബളമായ താലപ്പൊലി എഴുന്നള്ളത്തും വിപുലമായ ഘോഷയാത്രയും ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിക്കും.

അടിച്ചിലാടി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഇളനീർക്കാവ് എഴുന്നള്ളത്തിനൊപ്പം പന്നിമുണ്ട, അടിച്ചിലാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നുള്ള താലപ്പൊലി എഴുന്നള്ളത്തുകളും അണിചേരും. വിവിധ വാദ്യമേളങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തി ഈ എഴുന്നള്ളത്തുകൾ ഡിസംബർ 24ന് രാത്രി 9 മണിയോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നതോടെ മഹോത്സവത്തിന് കൂടുതൽ ഭക്തിസാന്ദ്രവും വർണാഭവുമായ ശോഭ പകരും.

ക്ഷേത്രാചാരങ്ങളുടെയും പാരമ്പര്യ കലകളുടെയും ഭക്തിയുടെയും സംഗമമായി മാറുന്ന ഈ മഹോത്സവത്തിൽ പ്രദേശത്തെ മുഴുവൻ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു.

ബ്രോഷർ പ്രകാശന ചടങ്ങിൽ ആഘോഷ കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ്,സെക്രട്ടറി എ.പി. രാജീവ്, എക്സിക്യൂട്ടീവ് ഓഫീസർ സി. വിജേഷ്, കെ.എൻ. വേണുഗോപാൽ, പി വി വേണുഗോപാൽ, സുജാത ഗോപാൽ, ടി.കെ. രവീന്ദ്രൻ, കൃഷ്ണൻ മൊട്ടങ്കര, രാമൻ കൊങ്ങിയമ്പത്ത്, കെ. പ്രസാദ്, ബാലൻ മൊട്ടൽങ്കര, പ്രജീഷ് തച്ചമ്പത്ത്, എം.എസ്. നാരായണൻ മാസ്റ്റർ, പ്രേമാ രവീന്ദ്രൻ, ഷീന രാജൻ, ഉച്ഛൻ കൊങ്ങിയമ്പത്ത്, വിഷ്ണു വേണുഗോപാൽ, ദാമോധരൻ ഈ എം, പി.ജി. സുനിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *