കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊര്‍ജിതമായി ഇടപെടും: സത്യന്‍ മൊകേരി

പുല്‍പ്പള്ളി: വയനാട് മണ്ഡലത്തിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ശ്രമം നടത്തിയില്ലെന്ന് വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വന്യമൃഗശല്യം കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇത് അറിഞ്ഞ ഭാവം പോലും രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി എംപിയായാലും ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല.

പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊര്‍ജിതമായി ഇടപെടുമെന്നും സത്യന്‍ പറഞ്ഞു. മുള്ളന്‍കൊല്ലി, പാടിച്ചിറ, കാപ്പിസെറ്റ് എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി പര്യടനം നടത്തി. നേതാക്കളായ എം.എസ്. സുരേഷ് ബാബു, പി.എം. ജോയി, ബെന്നി കുറുമ്പാലക്കാട്ട്, കെ.ജെ. ദേവസ്യ, വിജയന്‍ ചെറുകര, ടി.ജെ. ചാക്കോച്ചന്‍, വി.വി. ബേബി, സജി തൈപ്പറമ്പില്‍, ബിന്ദു പ്രകാശ്, രുക്മണി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *