കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

കോട്ടത്തറ:കേന്ദ്രഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 1.43 കോടി രൂപ വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്ന കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് (FHC) പുതിയ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും, 10 ലക്ഷം രൂപ വകയിരുത്തി എം.എൽ.എ ഫണ്ടിൽ നിന്നും നിർമ്മിച്ച കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രം ഓഫീസ് കെട്ടിടം ഉദ്ഘാടനവുകേരള കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവ്വഹിച്ചു.കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിതസി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അജീഷ് ഇ.സി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുനിൽകുമാർ എം., ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായഇ.ആർ. പുഷ്പ, രനീഷ് പി.പി, ലീലാമ്മ ജോസഫ്, ബ്ലോക്ക് എൻ ആർ എച്ച് എം കോ-ഓർഡിനേറ്റർ ശ്രീമതി ദിവ്യകല, ബ്ലോക്ക് പഞ്ചായത്ത് അംഗം ജനിമോൾ എം.ജി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ടിച്ചർ, ജോൺസി സജി, സജീഷ് കുമാർ, എലിസബത്ത്, റംല അസിസ്,ജെസ്റ്റിൻ സിറിയക്, ശ്രീ.വി.ആർ. ബാലൻ, പി.കെ. ജോൺ, സെക്രട്ടറി കെ.എ. മിനി, അസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി. ദേവസ്യ, പി.സി. അബ്ദുള്ള, ജിതേഷ് പി ആർ, സതീഷ് എം.എസ്, എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. കോട്ടത്തറ മെഡിക്കൽ ഓഫീസർ ഡോ. സുനന്ദ കുമാർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *