ബത്തേരി :വയനാട്ടിലെ അനുകൂല കാലാവസ്ഥയിൽ മുട്ടയിട്ട് വിരിഞ്ഞിറങ്ങിയ ലക്ഷക്കണക്കിന് നീലക്കടുവ പൂമ്പാറ്റകളാണ് ഇപ്പോൾ പറന്നുയരുന്നത്.ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് നീലക്കടുവ പൂമ്പാറ്റകൾ മുട്ടയിടുക. ഒക്ടോബർ നവംബർ മാസമാകുമ്പോൾ മുട്ടകൾ വിരിഞ്ഞ് കൊക്കൂണായി ചിറകുമുളച്ച് ഇവ പൂമ്പാറ്റകളായി പറന്നുയരുകയാണ്. വയനാട്ടിൽ തണുപ്പുകാലം എത്തുന്നതോടെ ഇവ പൂർണ്ണമായും മറ്റിടങ്ങളിലേക്ക് ചേക്കേറും. അനുകൂല കാലാവസ്ഥയിൽ ജീവിതചക്രം പൂർത്തിയാക്കാനുള്ള അതിജീവന യാത്ര കൂടിയാണിത്. ഇത്തവണ വയനാട്ടിൽ കൂടുതൽ പൂമ്പാറ്റകൾ വിരിഞ്ഞിറങ്ങിയതായി കർഷകർ പറയുന്നു. ഇവിടെ ബൈറ്റ് ഇട്ടുകൊടുക്കുക. പ്രകൃതിയുടെ താളത്തിൽ ചിറകുവിടർത്തി നെൽവയലുകൾക്ക് മുകളിലൂടെ ഒഴുകുന്ന പൂമ്പാറ്റകൾ കൗതുക കാഴ്ചയാണ്.
