കണിയാമ്പറ്റ: ജനതദൾ വയനാട് ജില്ലാ മുൻ വൈസ് പ്രസിഡന്റും ആർ.ജെ.ഡി. നേതാവുമായ പൗലോസ് കുറുമ്പേമഠവും സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി.മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ, ഡിസിസി ഭാരവാഹികളായ ഒ.വി.അപ്പച്ചൻ, മമോയിൻ കടവൻ, നജീബ് കരണി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രജിത, പി.ജെ.രാജേന്ദ്ര പ്രസാദ്, കെ.എ.ജോസ്, ജെയ്സൺ, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി നിത്യ ബിജു കുമാർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശകുന്തള സജീവൻ തുടങ്ങിയവർ സംസാരിച്ചു.