ഗാല-പടിഞ്ഞാറത്തറ മഹോത്സവം ആവേശകരമായി തുടരുന്നു

പടിഞ്ഞാറത്തറ: ഗാല-പടിഞ്ഞാറത്തറ മഹോത്സവത്തിന്റെ എട്ടാംദിന പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റും, സംസ്‌കാര പടിഞ്ഞാറത്തറയും ചേര്‍ന്ന് 2024 നവംബര്‍ 20 മുതല്‍ 2025 ജനുവരി 04 വരെ സംഘടിപ്പിക്കുന്ന പഞ്ചായത്ത് മഹോത്സവം ഏറെ ശ്രദ്ധേയമായ പരിപാടിയായി മാറിയിരിക്കുകയാണ്. 2024 നവംബര്‍ 22 മുതല്‍ 2024 ഡിസംബര്‍ 8 വരെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന് സമീപം മെഗാ കാര്‍ണിവല്‍ ക്രമീകരിച്ചിട്ടുണ്ട്. വലിയ ജനപങ്കാളിത്തമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

ഒരു നാടിനെ എങ്ങനെ സജീവമാക്കാൻ സാധിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് ‘ഗാല’യെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ഇതോടനുബന്ധിച്ച് വിവിധയിനം സ്റ്റേജ് ഷോയും, ഗാനമേളയും, മിമിക്‌സ് പരേഡ് തുടങ്ങിയ പരിപാടികള്‍ ദിവസവും നടന്നുവരുന്നു. അതോടൊപ്പം വ്യാപാരോത്സവത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും, തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെഗാ ബംബര്‍ സമ്മാനമായി മൂന്ന് സ്‌കൂട്ടികളും, ഗോള്‍ഡ് കോയിന്‍, സ്മാര്‍ട്ട് ടി.വി, മൊബൈല്‍ ഫോണ്‍ തുടങ്ങി മറ്റനേകം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *