പള്ളിക്കുന്ന്: നെഹ്റു യുവ കേന്ദ്രയുടെയും നവജീവൻ ഗ്രന്ഥശാലയുടെയും ലൂർദ്ദ് മാതാ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടത്തി. പ്രിൻസിപ്പാൾ അമ്പിളി ജോൺ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജിത്ത് തോമസ് അധ്യക്ഷത വഹിച്ചു. വിജയ അക്കാദമി പ്രിൻസിപ്പാൾ പി മധു, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ എ അഭിജിത്ത്, കെ ഡി സുദർശനൻ, കെ ആർ സാരംഗ്, ജോമിഷ ബ്രൂണോ എന്നിവർ സംസാരിച്ചു.