എസ് എം എ ബാധിതരായമൂന്ന് കുരുന്നുകളുടെ ജീവനായി മുജീബിൻ്റെ കാൽനടയാത്ര

പടിഞ്ഞാറത്തറ: അപൂർവ രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ ചികിൽസാ ചെലവ് കണ്ടത്തുന്നതിലേക്ക് മുജീബ് റഹ്മാൻ്റെ ഒറ്റയാൾ കാൽനട പ്രയാണം. അപൂർവ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിൽസാ ചെലവിന് 50 കോടിയാണ് ആവശ്യം. ഇതിലേക്ക് തന്നാൽ കഴിയുംവിധം ചെയ്യുവാനാണ് പുതുശേരിക്കടവ് സ്വദേശി ഒറ്റക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്. കയ്യിൽ ഒരു ബക്കറ്റും ,കുട്ടികളുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടും പുറകിൽ ഒരു ഫ്ലക്സ് ബോഡും തൂക്കിയാണ് സഹായ യാത്ര. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ നിന്നും തുടങ്ങിയ യാത്ര വയനാട് ,കൂറ്റ്യാടി കോഴിക്കോട് വഴി മുക്കത്ത് എത്തും. അഞ്ച് ദിവസത്തെ യാത്രയാണ് ലക്ഷ്യമെന്ന് മുജീബ് പറയുന്നു.

ഒറ്റ പ്രസവത്തിലുണ്ടായ മുക്കം കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായാണ് ചികിത്സാസഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നത്.50 കോടിയാണ് ചികിൽസ ചെലവ്. കുരുന്നുകളുടെ ചികിത്സാസഹായത്തിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോർത്ത് വിപുലമായ ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു.

പ്രിയങ്കാഗാന്ധി എം.പി, എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് ധനസമാഹരണം നടത്തുന്നത്. മുജീബ് സമാഹരിക്കുന്ന തുക സഹായകമ്മിറ്റിക്ക് കൈമാറും.

കൂടുതൽ വിവരങ്ങൾക്ക്
+91 96053 97838 mujeeb

Leave a Reply

Your email address will not be published. Required fields are marked *