തരിയോട്: വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ,ജനശക്തി ഗ്രന്ഥശാല എന്നിവരുടെ ആഭിമുഖ്യത്തിൽ തരിയോട് നിർമ്മല ഹൈസ്ക്കൂളിൽ വച്ച് വായനപക്ഷാചരണം താലൂക്ക് സമാപന പരിപാടി സംഘടിപ്പിച്ചു. കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. നിർമ്മല ഹൈസ്ക്കൂൾ മാനേജർ റവ : ഫാദർ തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു. സാംസ്‌ക്കാരിക പ്രവർത്തകൻ മോഹൻ ചേനോളി വായന സന്ദേശം നൽകി. വായനപക്ഷാചരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. എൻ. ഗോപിനാഥൻ, സിബിൾ എഡ്വെർഡ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. കെ. രവീന്ദ്രൻ, സെക്രട്ടറി സി. എം. സുമേഷ്, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗം പി. കെ. ഷാഹിന എന്നിവർ സംസാരിച്ചു.