കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും കിസ്റ്റോൺ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കാട്ടിക്കുളത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽവെച്ച് ഏകദിന വനാവകാശ ശിൽപ്പശാല സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ ശിൽപ്പശാല ഉദ്ഘാനം ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും പഞ്ചായത്തിലെ വിവിധ ഊരുകളിലെ നിവാസികൾക്കും വനാവകാശത്തെക്കുറിച്ചുള്ള പ്രാഥമിക അറിവ് നൽകുക എന്ന ലക്ഷ്യത്തിനാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി വത്സല കുമാരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. കീസ്റ്റോൺ പ്രോഗ്രാം കോർഡിനേറ്റർ അഡ്വ:കെ.ജി രാമചന്ദ്രൻ ക്ലാസ് നയിച്ചു. തിരുനെല്ലി പഞ്ചായത്ത് ജനപ്രതിനിധികളായ കെ. സിജിത്ത്,എം.കെ രാധകൃഷ്ണൻ,ബേബി മാസ്റ്റർ,പി.ആർ നിഷ,കെ.എൻ രജനി എന്നിവർ പങ്കെടുത്തു.രാഗേഷ് ഇആർ,രാജീവ് ആർ,ജിഷ്ണുരാജ്,സനീഷ് പി.ബി എന്നിവർ നേതൃത്വം നൽകി