അനധികൃത മദ്യവില്പന നടത്തിയയാൾ പോലീസിൻ്റെ പിടിയിൽ

ബത്തേരി:അനധികൃത മദ്യവില്പന നടത്തിയയാൾ കേണിച്ചിറ പോലീസിൻ്റെ പിടിയിൽ. കേണിച്ചിറ ആശാൻ കവലയിൽ നിന്നും അനധികൃത വിദേശ മദ്യ വിൽപ്പനയ്ക്കിടെയാണ് പ്രതിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കേണിച്ചിറ പാടിയമ്പം വെട്ടിക്കൊമ്പിൽ ജിജോയെയാണ് മൂന്ന് ലിറ്റർ വിദേശ മദ്യവുമായി കേണിച്ചിറ സി ഐ ശശിധരനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് മാനന്തവാടി കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *