കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും മൂന്ന് പേരില്‍ നിന്നായി ഒറ്റ ദിവസം രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി

മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം കൊണ്ടു രണ്ടു കോടിയുടെ സ്വര്‍ണം എയര്‍പോര്‍ട്ട് പൊലിസ് പിടികൂടി മൂന്ന് യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വര്‍ണം എയര്‍പോര്‍ട്ട് പൊലിസ് പിടികൂടിയത്.പിടികൂടിയ സ്വര്‍ണത്തിന് രണ്ടു കോടിയോളം രൂപ വില വരും.അബുദാബി , മസ്കറ്റ്, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരാണ് പിടിയിലത് കാസര്‍കോട് ഉദുമ സ്വദേശികളായ അബ്ദുല്‍ റഹ്മാൻ (29) നിസാമുദീൻ കൊവ്വല്‍ അബ്ദുള്ള (44) കുത്തുപറമ്ബ് മാനന്തേരി സ്വദേശി നൗഫല്‍ (46) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എയര്‍പോര്‍ട്ടിലെ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ ഇവരെ പൊലിസ് പരിശോധിക്കുകയായിരുന്നു. ഇവര്‍ ശരീരത്തിലും എമര്‍ജൻസി ലാംപിലും ഷംസുവിന് ഒപ്പം ധരിച്ച സോക്സിലും മിശ്രിതമാക്കി ഉള്‍പ്പെടെ കടത്താൻ ശ്രമിച്ചത്. പ്രതികളെ എയര്‍പോര്‍ട്ട് പൊലീസ് ചോദ്യം ചെയ്തതിനു ശേഷം നിയമ നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *