ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മര്‍ ഹില്‍, ഫാഗ്ലി, കൃഷ്ണ നഗര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന – ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഉത്തരാഖണ്ടിലും പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍, ഗുരുദാസ്പൂര്‍, രൂപ്നഗര്‍ തുടങ്ങിയ ഇടങ്ങള്‍ വെള്ളത്തിനടിയിലായി.3000 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. ദില്ലി യമുന നദിയില്‍ ജലനിരപ്പ് അപകട നിലക്ക് മുകളില്‍ ആണെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അടുത്ത 2 ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.