കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം കൈമാറി

വെള്ളമുണ്ട: ചിറപ്പുല്ല് ട്രക്കിംഗിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക ഗൈഡ് പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്റെ കുടുംബത്തിന് വനംവകുപ്പ് ആദ്യഘട്ട ധനസഹായം കൈമാറി. 5 ലക്ഷത്തിന്റെ ചെക്ക് മാനന്തവാടി റേഞ്ച് ഓഫീസര്‍ രമ്യ രാഘവന്‍ തങ്കച്ചന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. സംസ്‌കാര ചടങ്ങുകള്‍ക്കായി 25000 രൂപ തുകയായും നല്‍കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഇ.സി രാജു, ജനപ്രതിനിധികള്‍, വനംവകുപ്പ് ജീവനക്കാര്‍, പ്രദേശവാസികള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യ ഘട്ട ധനസഹായം കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *