ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0; മാനന്തവാടി മുനിസിപ്പാലിറ്റി സ്വച്ഛതാ റാലി നടത്തി

മാനന്തവാടി: ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 യുടെ ഭാഗമായി മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്വച്ഛതാ റാലിയും ക്ലീനിംഗ് ഡ്രൈവും സംഘടിപ്പിച്ചു.സിനിമ സംവിധായിക ആതിര വയനാട് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി. കെ. രത്നവല്ലി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, യങ് പ്രൊഫഷണൽ സുമിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.സിമി , കേ.വി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.GVHSS മാനന്തവാടിയിലെ NSS വിദ്യാർത്ഥികളും മേരി മാതാ കോളജിലെ NCC കേഡറ്റസും ക്ലീനിംഗ് ഡ്രൈവിലും റാലിയിലും പങ്കെടുത്തു. ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച റാലി ഗാരേജ് റോഡിൽ സമാപിച്ചു. തുടർന്ന് ഗാരേജ് റോഡനിരുവശവും ശുചീകരണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *