അമ്പലവയല്‍: എടക്കല്‍ ഗുഹാപരിസരത്ത് കാട്ടുപോത്ത് എത്തിയത് വിനോദ സഞ്ചാരികളിലും നാട്ടുകാരിലും ഭീതി സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് കുപ്പമുടി എസ്‌റ്റേറ്റിനുളളില്‍ കയറിയ കാട്ടുപോത്താണ് ഇന്ന് ഉച്ചയോടെ എടക്കല്‍ ഗുഹയുടെ പരിസരത്ത് എത്തിയത്.
ഗുഹയുടെ ടിക്കറ്റ് കൗണ്ടറിനടുത്തും പ്രവേശന കവാടത്തിനരികില്‍കൂടിയും കാട്ടുപോത്ത് ഓടിയതോടെ സന്ദര്‍ശകരും ജീവനക്കാരും പരിഭ്രാന്തരായി. പരിസരത്തെ തോട്ടത്തിലേക്ക് കയറിപ്പോയ കാട്ടുപോത്ത് അവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കരണി, കല്ലഞ്ചിറ പ്രദേശങ്ങളില്‍ കാട്ടുപോത്തെത്തി ഭീതി സൃഷ്ടിച്ചിരുന്നു.