നാട്ടുകാര്‍ക്ക് ആശ്വാസം; പനവല്ലിയിലെ കടുവ കൂട്ടില്‍ വീണു

മാനന്തവാടി: നാട്ടുകാര്‍ക്കും വനംജീവനക്കാര്‍ക്കും ആശ്വാസം; പനവല്ലിയെ വിറപ്പിച്ച ശല്യക്കാരന്‍ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി.

തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന കടുവ നാട്ടില്‍ കടുത്ത ഭീതി സൃഷ്ടിച്ചിരുന്നു. അതിനിടെ,
പനവല്ലി ആദണ്ഡയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് രാത്രി 8 മണിയോടൊണ് കടുവ വീണത്. വനംവകുപ്പ് കൂട് സ്ഥാപിച്ച് 8-ാം ദിവസമാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ 2 മാസമായി നാട് കടുവ ഭീതിയിലായിരുന്നു.
പനവല്ലി പുളിക്കല്‍ മാത്യുവിന്റെ പശു കിടാവിനെയാണ് ആദ്യം കടുവ ആക്രമിച്ചത്. പിന്നീടിങ്ങോട്ട് നിരവധി വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *