കെ. സുധാകരന്റെ അറസ്റ്റ്: ഇന്നും നാളെയും കോണ്‍ഗ്രസിന്റെ കരിദിനാചരണം

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.


കണ്ണൂരിലും കോഴിക്കോടും കൊച്ചിയിലും കൊല്ലത്തും മലപ്പുറത്തും കല്‍പ്പറ്റയിലും ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈം ബ്രാഞ്ചാണ് സുധാകരന്‍െ അറസ്റ്റ് ചെയ്തത്.
പിന്നീട് ജാമ്യം അനുവദിച്ചു. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി വിലയിരുത്തട്ടെയെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്റെ അറസ്റ്റിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അപലപിച്ചു.

സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും സതീശന്‍ പറഞ്ഞു. സുധാകരന്റെ അറസ്റ്റ് സി പി എം നിര്‍ദ്ദേശപ്രകാരമെന്നും തികച്ചും രാഷ്ടിയ പ്രേരിതമാണെന്നും മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നും ചെന്നിത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *