കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

കൽപ്പറ്റ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധർണ സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ ധർണ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശ്ശിക ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് അബു ഗൂഡലായ് സമരത്തിൽ അധ്യക്ഷനായി. മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറി എം.അലി, കെ അബ്ദുൽ കരീം മാസ്റ്റർ, ഹമീദ് കാക്കവയൽ, സി.എ.ബക്കർ, മുഹമ്മദ് ആരാം, പി.അബൂബക്കർ മാസ്റ്റർ? ഇബ്രാഹിം മാസ്റ്റർ കൂളിവയൽ, വി.റഷീദ്, അബ്ദുള്ള മാസ്റ്റർ, സി.പോക്കർ, എ.സി.മമ്മുട്ടി, റസാഖ് മാസ്റ്റർ, ഇബ്രാഹിം പള്ളിയാൽ, ടി.പി. അമ്മദ്, ടി.ഇബ്രാഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *