കല്‍പ്പറ്റ: ഭരണത്തിന്റെ തണലില്‍ അധാര്‍മ്മികമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്താല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തീ കൊള്ളികൊണ്ട് തല ചൊറിയാന്‍ പിണറായി വിജയന്‍ നില്‍ക്കണ്ട. 138 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തില്‍ നേതൃത്വം കൊടുക്കുന്ന പ്രസിഡന്റിനെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് സി പി എം വലിയ വില കൊടുക്കേണ്ടി വരും.
മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും പേരിലുള്ള കോടിക്കണക്കിന് രൂപയുടേതായ അഴിമതികള്‍ മൂടിവെക്കുന്നതിനാണ് ഇത്തരം കേസുകള്‍ എടുക്കുന്നതെന്നും, ഇതിന് എന്ത് വില കൊടുത്തും നേരിടുമെന്നും അപ്പച്ചന്‍ പറഞ്ഞു.