അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു

പുൽപള്ളി: ബാലികമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ലിംഗ വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ സുകു ബാലികാ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബാലികമാരുടെ മനുഷ്യ ചങ്ങല, ബാലിക സെമിനാർ, ലിംഗസമത്വ പ്രതിജ്ഞ എന്നിവ ഇതോടനുബന്ധിച്ച് നടന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു സാബു ശ്രീദേവി മുല്ലക്കൽ അനുമോൾ ദീപേഷ് സുമ ബിനേഷ് ഉഷ സത്യൻ സുശീല സത്യൻ രജിത്ര ബാബുരാജ് എന്നി സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിത്താര ജോസഫ് സ്വാഗതവും സൗഹൃദ കോർഡിനേറ്റർ എൻ എസ് ജെസ്സി നന്ദിയും പറഞ്ഞു. എൻഎസ്എസ് ലീഡർമാരായ ടിൽഗ മരിയ, ആഗ്ന സൂസൻ, നബീല, ഷാന ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *