കേരളോത്സവത്തിന് തുടക്കമായി

പുൽപ്പള്ളി: പഞ്ചായത്ത് കേരളോത്സവത്തിന് ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാകായിക മത്സരങ്ങൾക്കാണ് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചത്. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നുള്ള നിരവധി കായിക താരങ്ങളാണ് കായിക മത്സരത്തിൽ പങ്കെടുക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുക അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോളി നരിതൂക്കിൽ എം ടി കരുണാകരൻ, ശ്രീദേവി മുല്ലക്കൽ മെമ്പർമാരായ സിന്ധു സാബുബാബു, രാജു തോണിക്കടവ്,ബാബുകണ്ടത്തിൻകര,ജോഷി ചാരുവേലിൽ ജോമറ്റ് സെബാസ്റ്റ്യൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി ഡി തോമസ് ജയശ്രീ സ്കൂൾ മാനേജർ കെ ആർ ജയറാം ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എസ് ഷിബു,ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്, കായികാധ്യാപകരായസി പി സജി,ജോൺസൺ തൊട്ടിയിൽ,ജോൺസൺ വിരിപ്പാമറ്റത്തിൽ, വൈശാഖ്,ജോസ് പ്രകാശ്, പി ആർ തൃദീപ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *