കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ കലാവേദി ഉദ്ഘാടനം ചെയ്തു

പനമരം: വിജയ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് കെ.എസ് എസ്. പി.എ യുടെ കലാസാംസ്കാരിക വേദി (സ്പാർക്ക്) കവി ജിത്തു തമ്പുരാൻ ഉദ്ഘാടനം ചെയ്തു.സ്പാർക്കിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് ജില്ലാ കൺവീനർ ടി.ഒ.റെയ്മൺ വിശദീകരിച്ചു. ജില്ലാ പ്രസിഡണ്ട് വേണുഗോപാൽ.എ. കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു. മാപ്പിളപ്പാട്ട് നാടൻപാട്ട് ,തിരുവാതിരക്കളി, സ്കിറ്റ് ,സിനിമാറ്റിക് ഡാൻസ് ,സിനിമ പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേരി.ഇ.ടി.സെബാസ്റ്റ്യൻ, പി.കെ.വിപിനചന്ദ്രൻ മാസ്റ്റർ.ടി.ജെ.സക്കറിയ,എൻ.ഡി.ജോർജ്, ഷാജി ജോസഫ്, സുരേന്ദ്രൻ,കെ.എൽ.തോമസ് മാസ്ററർ, പി.ഓമന ടീച്ചർ ,ജി.വിജയമ്മ ടീച്ചർ, കെ. ആലീസ് ടീച്ചർ , എം.കെ. പുഷ്പലത, ഗ്രേസി ജോർജ് ടീച്ചർ, സണ്ണി ജോസഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *