പുല്‍പ്പള്ളി ക്ഷീരോല്‍പാദക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മിന്നുംവിജയം. ബൈജു നമ്പിക്കൊല്ലിയെ പ്രസിഡണ്ടായി തെരഞ്ഞടുത്തു.
ആകെ പോള്‍ ചെയ്ത 918 വോട്ടില്‍ 668 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് ഭരണം നേടിയത്.
1988 മുതല്‍ തുടര്‍ച്ചയായ ഭരണത്തിന് നേതൃത്വം നല്‍കിയ എല്‍ഡിഎഫ് ഇത്തവണയാണ് ഇത്രയധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുന്നത്. എല്‍ഡിഎഫിന് 471 പാനല്‍ വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് 77 പാനല്‍ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പുല്‍പ്പള്ളി സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് കെപിസിസി നേതാവും മറ്റുചിലരും പ്രതിക്കൂട്ടിലായിരിക്കുന്ന സാഹചര്യത്തിലാണ് ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി ലഭിച്ചത്. എല്‍ഡിഎഫിലെ ബൈജു നമ്പിക്കൊല്ലിയെ കൂടാതെ യു.എന്‍.കുശന്‍, വിജെ സജീവ്, ബിനോയ് വീട്ടിമൂല, ജയചന്ദ്രന്‍, ലീല കുഞ്ഞിക്കണ്ണന്‍, ഗീത പ്രഭാകരന്‍, റീന സണ്ണി, ജോളി റെജി എന്നിവരാണ് വിജയിച്ചത്.