ചെക്ക്‌പോസ്റ്റില്‍ മെത്താഫെറ്റമിനുമായി പിടിയിൽ

മുത്തങ്ങ: മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ജി തമ്പിയും സംഘവും നടത്തിയ വാഹന പരിശോധനക്കിടയില്‍ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിലായി. വടകര പുതുപ്പണം തയ്യുള്ളതില്‍ വീട്ടില്‍ മുഹമ്മദ് സിജാദ് (22) ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും 1.5 ഗ്രാം മെത്താഫെറ്റമിനാണ് പിടികൂടിയത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ച് ഓഫീസിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍ പി.കെ, കൃഷ്ണന്‍ കുട്ടി.പി, സിഇഒ മാരായ മഹേഷ് കെ.എം, രാജീവന്‍ കെ.വി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *