നാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഉദ്ഘാടനം കൈതപ്രം ദാമാദരന്‍ നമ്പൂതിരി നിർവഹിക്കും

മാനന്തവാടി : നവരാത്രി ആരംഭ ദിനത്തില്‍ ഒക്ടോബര്‍ 15 ന് രാവിലെ 10 ന് മാനന്തവാടി വടേരി ക്ഷേത്രത്തിന് സമീപമുള്ള കോംമ്പിറ്റേറ്റര്‍ ഇന്‍സ്റ്റ്യൂഷനില്‍ വെച്ച് നാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമാദരന്‍ നമ്പൂതിരി നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ മുഖ്യാത്ഥി ആയിരിക്കും. കൂടാതെ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 കുട്ടികള്‍ക്ക് കൈതപ്രം എഴുത്തിനിരുത്തുമെന്നും,സംഗീതം, അഭിനയം, നൃത്തം, ചിത്രകല, വാദ്യോപകരങ്ങള്‍ എന്നിവയുടെ മികച്ച ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കോംമ്പിറ്റേറ്റര്‍ ഗ്രൂപ്പ് എം ഡി അനീഷ് സുകുമാരന്‍, പ്രിന്‍സിപ്പാള്‍ ഉമാ മാധവി, ലിൻ്റ രതീഷ്പി സി വിനു, കലാമണ്ഡം അമൽജിത്ത്, കലാമണ്ഡലം അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *