മെഡിക്കൽ കോളേജിലെ ദുരവസ്ഥ പരിഹരിക്കണം :ബിജെപി മാർച്ച് നടത്തി

മാനന്തവാടി:വയനാട് മാനന്തവാടി മെഡിക്കൽ കോളേജിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ചും ധർണയം നടത്തി. മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ ഇതുവരെയായിട്ടും ഇല്ല. ആശുപത്രിയിൽ ചികിത്സിക്കാൻ എത്തുന്നവരെ കോഴിക്കോട്ടേക്ക് റഫർ ചെയ്യലാണ് ആശുപത്രിയിലെ സ്ഥിരം കാഴ്ച.പേര് മാത്രം മെഡിക്കൽ കോളേജ് ബോർഡ് വെച്ച് ആദിവാസികൾ അടക്കമുള്ള വയനാട്ടിലെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണെന്നും യോഗ ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു കുറ്റപ്പെടുത്തി. ആവശ്യമായ രീതിയിൽ എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു .ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട്. അധിക്ഷത വഹിച്ചു പ്രശാന്ത് മലവയൽ . അഖിൽ പ്രേം കണ്ണൻ കണിയാരം ഷിജിത്ത് കണിയാരം ശരത് കുമാർ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *