ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള എക്സ്റേ, സി ടി കവര്‍ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30 ന് വൈകിട്ട് 3 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04935 240264.

ഫാര്‍മസിസ്റ്റ് നിയമനം

മേപ്പാടി കുടുബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് മൂന്ന് മാസത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 10 ന് രാവിലെ 11.30 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 04936 282 854.

ലോട്ടറി ക്ഷേമനിധി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്കായുള്ള 2023 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ക്കും, മെഡിക്കല്‍ എഞ്ചിനീയര്‍, നഴ്സിങ്, പാരാമെഡിക്കല്‍, പോളിടെക്നിക് ത്രിവല്‍സര ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, എം.സി.എ എന്നീ കോഴ്സുകള്‍ക്ക് റഗുലര്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും.ഫോണ്‍: 04936 203686

ടെണ്ടര്‍ ക്ഷണിച്ചു

എടവക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ലാബ്-റീ-എജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23 ന് വൈകീട്ട് 4നകം ടെണ്ടര്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് https//etenders.kerala.govt.in/nicgep/appവനിത ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം കെ.എം.എം ഗവ ഐ.ടി.ഐ കല്‍പ്പറ്റയിലെ വനിത ഹോസ്റ്റലില്‍ ദിവസവേതനടിസ്ഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നു. താല്‍പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 19 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 205519.

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ രാവിലെ 9.30 കട്ടയാട് കട്ടയാട് മദ്രസ ഹാള്‍, ഉച്ചക്ക് 2ന്. പരിയാരമുക്ക് മദ്രസ ഹാള്‍.

Leave a Reply

Your email address will not be published. Required fields are marked *