കരുതൽ 2023: കിടപ്പ് രോഗി സംഗമം ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി: പുൽപ്പള്ളി കാരുണ്യ പെയിൻ ആന്റ് പാലിയേറ്റിവ് ക്ലീനിക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കിടപ്പ് രോഗി സംഗമം പുൽപ്പള്ളി വനമൂലിക ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡന്റ് ജോയി നരിപ്പാറ അധ്യക്ഷത വഹിച്ചു. മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി. മീനങ്ങാടി ബിഷപ്പ് ഗീവർഗീസ് മോർസ്തെഫാനിയോസ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.വ്യപ്രാരി പ്രസിഡന്റ് ആ തിര മത്തായി, പാലിയേറ്റീവ് ജില്ലാ സെക്രട്ടറി ചന്ദ്രശേഖരൻ മാസ്റ്റർ, കാരുണ്യ സെക്രട്ടറി തങ്കമ്മ ആന്റണി, കെ.ജെ പോൾ, എൻ യു ഇമ്മാനുവൽ , ടി കെ പൊന്നൻ, കെ.ജി സുകുമാരൻ, മോളി ബേബി,അർച്ചന എം.ആർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *