കണിയാമ്പറ്റ: കര്‍ഷകര്‍ക്ക് നെല്‍വിത്ത് വിതരണ പദ്ധതിയുമായി കണിയാമ്പറ്റ പഞ്ചായത്ത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നെല്‍വിത്ത് വിതരണപദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉത്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ കമല രാമന്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി 3 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. 8 ടണ്‍ നെല്‍വിത്താണ് വിതരണം ചെയ്യുന്നത്. ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് സതീഷ് സ്വാഗതവും അനിത നന്ദിയും പറഞ്ഞു.