ബംഗളൂരുവില്‍ വൻ തീപിടിത്തം; 40 ബസുകള്‍ കത്തിനശിച്ചു, കോടികളുടെ നഷ്ടം

ബംഗളൂരു: നഗരത്തിലുണ്ടായ വൻ തീപിടിത്തത്തില്‍ കനത്ത നാശനഷ്ടം. 40 ബസുകളിലധികം കത്തി നശിച്ചു. പതിനെട്ട് ബസുകള്‍ പൂ‌ര്‍ണമായും നശിച്ചു. ബംഗളൂര വീ‌ര്‍ഭദ്ര നഗറിലുള്ള ഗാരേജിന് സമീപത്തായുള്ള സ്വകാര്യ ബസ് ഡിപ്പോയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പത്തോളം യൂണിറ്റുകളാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. തീ നിയന്ത്രണവിധേയമായെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വെല്‍ഡിംഗ് പ്രവ‌ര്‍ത്തനങ്ങളെത്തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *